മണ്ണുത്തി: ദേശീയ പാതയിൽ വാഹനപകടത്തിൽപ്പെട്ട കോർപറേഷൻ സ്ഥാനാർത്ഥിക്ക് പരിക്ക്. മുല്ലക്കര 17-ാം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി പി.യു. ഹംസയാണ് ഇന്നലെ രാവിലെ 7.30 ന് പര്യടനത്തിനായി പോകുന്നതിനിടെ തിരുവാണിക്കാവ് ഭാഗത്ത് വച്ച് അപകടത്തിൽപ്പെട്ടത്. മണ്ണുത്തി ഭാഗത്തു നിന്നും നടത്തറ ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സ്ഥാനാർത്ഥി സഞ്ചരിച്ചിരുന്ന ബൈക്കിന് പിറകിൽ പിക്കപ്പ് വാൻ തട്ടി റോഡിൽ വീണ് തലയ്ക്ക് പരിക്ക് പറ്റുകയായിരുന്നു. തുടർന്ന് തൃശുർ ജൂബിലി മെഡിക്കലിൽ എത്തിച്ച് ചികിത്സ നൽകി. മണ്ണുത്തി പൊലീസ് പിക്കപ്പ് വാൻ കസ്റ്റഡിയിലെടുത്തു.