തൃശൂർ: ജനുവരി 15 മുതൽ സ്വർണാഭരണങ്ങളിൽ ബി.ഐ.എസ് ഹാൾമാർക്ക് മുദ്രണം നിർബന്ധമാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതോടൊപ്പം ഹാൾമാർക്ക് സെന്ററുകൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്ന് കേരള സംസ്ഥാന ആഭരണ നിർമാണ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ നൽകുന്ന തൊഴിലാളി ശ്രേഷ്ഠ അവാർഡിന് ആഭരണ നിർമാണ തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയ എൽ.ഡി.എഫ് സർക്കാരിനെ യോഗം അനുമോദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം. ചന്ദ്രൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.പി. സോമസുന്ദരൻ, കെ.ബി. സുകുമാരൻ, കെ.എം. ഗണേശൻ, സി.സി. സേതുമാധവൻ, കെ.കെ. കുട്ടൻ, എസ്. ശങ്കർ എന്നിവർ സംസാരിച്ചു.