ചാലക്കുടി: തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രം തുറക്കുന്നതു സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. അതിരപ്പിള്ളി തിരഞ്ഞെടുപ്പിന് ശേഷം തുറക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ കീഴിലെ ജില്ലയിലെ പീച്ചി മാത്രമാണ് ഇതിനകം വിനോദ സഞ്ചാരികൾക്കായി തുറന്നത്. മറ്റു ജില്ലകളിൽ നേരത്തെ തുറന്ന ഇത്തരം കേന്ദ്രങ്ങൾ പലതും ജില്ലാ കളക്ടർമാർ വീണ്ടും അടപ്പിച്ചു. കൊവിഡ് വ്യാപനമുണ്ടായതിനെ തുടർന്നാണിത്. തുമ്പൂർമുഴിയിലും അങ്ങിനെ സംഭവിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. അവധി ദിവസങ്ങൾ ഇവിടെ എത്തി നിരാശരായി മടങ്ങുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുകയാണ്.