ballot
സുരക്ഷയോടെ... അ​രി​മ്പൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​സ്‌​പെ​ഷ്യ​ൽ​ ​വോ​ട്ട​ർ​മാ​ർ​ക്കു​ള്ള​ ​ബാ​ല​റ്റ് ​പേ​പ്പ​റു​ക​ൾ​ ​ന​ൽ​കാ​ൻ​ ​പി.​പി.​ഇ​ ​കി​റ്റ് ​ധ​രി​ച്ചെ​ത്തി​യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ.

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതരും ക്വാറന്റൈനിൽ കഴിയുന്നവരുമായ സ്‌പെഷ്യൽ വോട്ടർമാർക്ക് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിനുള്ള സ്‌പെഷ്യൽ ബാലറ്റുകളുെട വിതരണം ജില്ലയിൽ ആരംഭിച്ചു. ആദ്യദിനത്തിൽ അരിമ്പൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ഹോം ഐസൊലേഷിനിൽ കഴിയുന്നവർക്കാണ് ബാലറ്റുകൾ ഉദ്യോഗസ്ഥർ നേരിട്ട് എത്തിച്ചു നൽകിയത്. അതത് വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റുകൾ തിരികെ നൽകാം. ഈ ബാലറ്റുകൾ അതത് റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറും. വോട്ട് രേഖപ്പെടുത്താതെ പിന്നീട് തപാലിൽ അയക്കാൻ താത്പര്യപ്പെടുന്ന വോട്ടർമാർക്ക് ഈ വിവരം രേഖാമൂലം ഉദ്യോഗസ്ഥരെ അറിയിക്കാം. ഒരു സ്‌പെഷ്യൽ പോളിംഗ് ഓഫീസർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, രണ്ട് സ്‌പെഷ്യൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് ബാലറ്റ് വിതരണ സംഘത്തിലുണ്ടാവുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും പി.പി.ഇ കിറ്റുകൾ ധരിച്ചുമാണ് ഉദ്യോഗസ്ഥർ ബാലറ്റുകൾ വിതരണം ചെയ്യുന്നത്. അരിമ്പൂർ പഞ്ചായത്തിൽ ആരംഭിച്ച സ്‌പെഷ്യൽ ബാലറ്റുകളുടെ വിതരണത്തിന് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർ സെറീന റഹ്മാൻ, റിട്ടേണിംഗ് ഓഫീസർ അനിത കുമാരി തുടങ്ങിയവർ നേതൃത്വം നൽകി.