കോടാലി: താളൂപ്പാടത്ത് കർഷകന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. കളത്തിങ്കൽ ജെയ്‌സനാണ്പരിക്കേറ്റത്. വീടിന് സമീപമുള്ള പറമ്പിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. പറമ്പിനോട് ചേർന്നുള്ള തേക്ക് തോട്ടത്തിൽ നിന്നെത്തിയ ആന ജെയ്‌സനെ ആക്രമിക്കുകയായിരുന്നു. ജെയ്‌സന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ ജെയ്‌സനെ മറ്റത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ കാട്ടന വിളകൾ നശിപ്പിക്കുന്നതും നാട്ടുകാരെ ആക്രമിക്കുന്നതും പതിവായിട്ടുണ്ട്.