lithika
ലിതിക വോട്ട് തേടി വീടുകളിൽ

വെള്ളാങ്ങല്ലൂർ: വോട്ടർമാർക്ക് മുന്നിൽ സംഗീതത്തിന്റെ പെരുമഴകാലം തീർത്ത ലിതിക ഹരിലാലിന് തിരഞ്ഞെടുപ്പ് രംഗം പുതിയ അരങ്ങ്. സംഗീതം, നൃത്തം തുടങ്ങി കലാ, സാംസ്‌കാരിക മേഖലകളിൽ ജില്ലയിലും പുറത്തും തിളങ്ങി നിൽക്കുന്ന ലിതിക 2011ലെ അമൃത ടി.വിയുടെ സംഗീത റിയലിറ്റി ഷോയിലെ താരമായിരുന്നു.

2012 മഴവിൽ മനോരമയുടെ ഇന്ത്യൻ വോയ്‌സിലും പങ്കെടുത്തിട്ടുണ്ട്. സ്‌കൂൾ, കോളേജ് കലോത്സവ വേദികളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വെള്ളാങ്ങല്ലുർ ഗ്രാമ പഞ്ചായത്തില് ആറാം വാർഡായ കോണത്തുകുന്നിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് ലിതികയുടെ തിരഞ്ഞെടുപ്പ് കളരിയിലെ അരങ്ങേറ്റം.

വാർഡിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടും, അതിനുള്ള പദ്ധതി രൂപരേഖയും കൂടി അവതരിപ്പിച്ചാണ് ലിതികയുടെ പ്രചാരണം. കോണത്തുകുന്ന് മനയ്ക്കലപ്പടി കൊച്ചുണ്ണി രാംപറമ്പിൽ വീട്ടിൽ ഹരിലാലിന്റെയും ഇതേ വാർഡിലെ മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രീതി ഹരിലാലിന്റെയും മകളാണ്. ലിതിക ഹരിലാൽ.