udf
യു.ഡി.എഫ് പ്രകടന പത്രിക മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ പ്രകാശനം ചെയ്യുന്നു

വെള്ളാങ്ങല്ലുർ: വെള്ളാങ്ങല്ലൂരിൽ സത്‌ഭരണത്തിന് യു.ഡി.എഫ് എന്ന മുദ്രാവാക്യവുമായി പഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റലാക്കിക്കൊണ്ട് സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ പ്രകാശനം നിർവഹിച്ചു. യു.ഡി.എഫ് ചെയർമാൻ അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യു.ഡി.എഫ് നേതാക്കളായ ഇ.വി സജീവ്, കമാൽ കാട്ടകത്ത്, എ. ചന്ദ്രൻ, പി.എ അലിയാർ. കെ.എച്ച് അബ്ദുൾ നാസർ തുടങ്ങിയവർ സംബന്ധിച്ചു.