പുതുക്കാട്: കൊവിഡ് കാലത്ത് യാത്രക്കാർക്ക് ഏങ്ങനെ ഐ.ആർ.സി.ടി ആപ്പ് വഴി മൊബൈലിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് പഠിപ്പിക്കുകയാണ് പുതുക്കാട് പ്രജോതി നികേതൻ കോളേജ് നാഷണൽ സർവീസ് സീകം വളന്റിയർമാർ. പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷനുമായി ചേർന്നാണ് വിദ്യാർത്ഥികൾ വീഡിയോ നിർമ്മിച്ചത്. കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ ടിക്കറ്റ് ഐ.ആർ.സി.ടി.സി ആപ്പിൽ എങ്ങനെ നിർമ്മിക്കാമെന്നതിനെ കുറിച്ച് വീഡിയോ നിർമ്മിച്ച് കോളേജിന്റെ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയാണ് വിദ്യാർത്ഥികൾ.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ തൃശൂർ ചീഫ് കോമേഴ്‌സ്യൽ ഇൻസ്‌പെക്ടർ പ്രസൂൺ എസ്. കുമാർ വീഡിയോ പ്രകാശനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സൗമ്യ സ്റ്റാർലറ്റ്, ഡോ. ബിനോജ് ജോസ്, വളന്റിയർമാരായ സി.ആർ. നിഖിൽ, ജോയൽ ജോസഫ്, ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്, പി.ആർ. വിജയകുമാർ, സെക്രട്ടറി, അരുൺ ലോഹിദാക്ഷൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.