
തൊട്ടിപ്പാൾ: ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയം പ്രസിഡന്റും പറപ്പൂക്കര പഞ്ചായത്ത് മുൻ അംഗവുമായ തൊട്ടിപ്പാൾ കാളത്ത് രാജഗോപാൽ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: നളിനി. മക്കൾ: സ്മിത, പ്രിയങ്ക, ജയ. മരുമക്കൾ: ബാബു, ശ്രീകാന്ത്, പ്രമോദ്. പെരുവനം ആറാട്ടുപുഴ പൂരം കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ട്രസ്റ്റ് ചെയർമാൻ, ആറാട്ടുപുഴ പൂരം മുൻ സെൻട്രൽ കമ്മിറ്റിയംഗം, തൊട്ടിപ്പാൾ ക്ഷേത്രോപദേശക സമിതി രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.