ചേലക്കര: ചേലക്കര ഗ്രാമം സിന്ധു നിവാസിൽ മുരളീധരൻ - സിന്ധു ദമ്പതികളുടെ മകൻ വിഷ്ണു മുരളീധരൻ കൗതുകത്തിനായാണ് പെൻസിൽ കാർവിംഗ് തുടങ്ങിയത്. ആദ്യകാലങ്ങളിൽ കളർ ചോക്കുകളിൽ ആരംഭിച്ച കാർവിംഗ് പിന്നീട് കടലാസുപെൻസിലിൽ പരീക്ഷിക്കുകയായിരുന്നു
ലോക് ഡൗൺ കാലത്ത് ഏഷ്യയിലെ പ്രധാന പത്ത് കമ്പനികളുടെ പേരുകൾ കടലാസ് പെൻസിലിൽ കൊത്തിയെടുത്തതോടെ ഏഷ്യൻ റെക്കാഡ് നേട്ടം കരസ്ഥമാക്കി.
പഠനത്തോടൊപ്പം ഒരു തൊഴിലായി പെൻസിൽ കാർവിംഗ് തിരഞ്ഞെടുത്ത വിഷ്ണു ഒരു അക്ഷരത്തിന് 50 രൂപ ഇപ്പോൾ ഈടാക്കുന്നുണ്ട്. തിരുവില്വാമല പാമ്പാടി നെഹ‌്‌റു കോളേജിൽ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ് വിഷ്ണു
അമ്മ സിന്ധുവും സഹോദരങ്ങളായ രമ്യയും രേഷ്മയും വിഷ്ണുവിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. പെൻസിൽ കാർവിംഗിൽ പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ് വിഷ്ണു.