തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ ഏകാദശി മഹോത്സവത്തിനു മുന്നോടിയായി ചുറ്റുവിളക്കുകൾക്കൊപ്പം നടത്തിവരാറുള്ള നിറമാല തായമ്പകയ്ക്ക് തുടക്കം. ദിവസവും സന്ധ്യക്ക് ദീപാരാധനക്കുശേഷം കിഴക്കെ നടപ്പുരയിലാണ് തായമ്പക അരങ്ങേറുന്നത്.
വ്യാഴാഴ്ച മാസ്റ്റർ സംഗമേശ്വരൻ മാരാർ, വെള്ളിയാഴ്ച സദനം ക്യഷ്ണപ്രസാദ് എന്നിവർ തായമ്പക അവതരിപ്പിച്ചു. ഇന്ന് മാസ്റ്റർ ജയൻ (അരങ്ങേറ്റം), ആറിന് മാസ്റ്റർ വിഷ്ണുദേവ് (അരങ്ങേറ്റം), ഏഴിന് മാസ്റ്റർ വിഷ്ണുറാം, എട്ടിന് കാർത്തിക് പി. മാരാർ, ഒമ്പതിന് പനാവൂർ ശ്രീഹരി എന്നിവർ താളവിസ്മയം തീർക്കും.