തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രം പടിഞ്ഞാറെ നടപ്പുരയുടെ ഗോപുരവാതിൽ പിച്ചളയിൽ പൊതിഞ്ഞ് സമർപ്പിക്കും. ഏകാദശിക്ക് മുന്നോടിയായി തേവർക്ക് വാതിൽ സമർപ്പിക്കും. വടക്കാഞ്ചേരി മച്ചാട് സ്വദേശി പഞ്ചവാദ്യകലാകാരൻ പാലിശ്ശേരി കണ്ണനാണ് വഴിപാടായി ഗോപുരവാതിൽ പിച്ചള പൊതിഞ്ഞ് സമർപ്പിക്കുന്നത്.
ക്ഷേത്രം ഊട്ടുപുരയിൽ പിച്ചള പൊതിയുന്ന ജോലികൾ പുരോഗമിച്ചുവരികയാണ്. ഉദ്ദേശം 2 ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന പ്രവൃത്തികൾ ചെയ്യുന്നത് ഇരിങ്ങാലക്കുട സ്വദേശി ഹരിയുടെ നേതൃത്വത്തിലാണ്. നടപ്പുരയുടെ ഗോപുരവാതിൽ പിച്ചള പൊതിഞ്ഞ് തേവർക്കു സമർപ്പിക്കാനാവുന്നത് തനിക്കു ലഭിച്ച പുണ്യമായാണ് കരുതുന്നതെന്ന് മച്ചാട് കണ്ണൻ പറഞ്ഞു.