വടക്കേക്കാട്: മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് നേതാക്കൾക്കും പുറത്തിറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാൻ ധൈര്യം ഇല്ലാ എന്നും അഴിമതി ആരോപണങ്ങളുടെ കൂമ്പാരങ്ങളിൽപെട്ട് മുഖ്യമന്ത്രി പുളയുകയാണെന്നും എം.എം. ഹസ്സൻ. വടക്കേക്കാടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമവും തിരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു യു.ഡി.എഫ് കൺവീനർ. വടക്കേക്കാട് മൂക്കിലപീടിക സെന്ററിൽ നടത്തിയ പരിപാടിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അജയ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗം സിദ്ധിക്കലി രാങ്ങാട്ടൂർ, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബേബി മാലിക് തുടങ്ങിയവർ സംസാരിച്ചു. വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ജാഫർ സാദിഖ്, യു.ഡി.എഫ് ട്രഷറർ ഒ.എം. മുഹമ്മദാലി, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.വി. ദാസൻ, വിജയ് ബേരി തുടങ്ങിയവർ പങ്കടുത്തു.