 
കണ്ടശ്ശാംകടവിൽ നടന്ന വികസന വിളംബരം സി.പി.ഐ ദേശീയ അംഗം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞാണി: ജനങ്ങളുടെ ജീവിതത്തിൽ വന്ന ഗുണകരമായ മാറ്റങ്ങളെ ബന്ധപ്പെടുത്തിയാണ് വികസന ചർച്ചകൾ നടക്കേണ്ടതെന്നും, വികസന മാനദണ്ഡങ്ങൾ രൂപപ്പെടുത്തേണ്ടതെന്നും സി.പി.ഐ ദേശീയ അംഗം സി.എൻ. ജയദേവൻ. കണ്ടശ്ശാംകടവിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച വികസന വിളംബരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ആർ. മോഹനൻ അദ്ധ്യക്ഷനായി. ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ. സുർജിത്ത്, വി.ജി. രാധാകൃഷ്ണൻ, വി.വി സജീന്ദ്രൻ, പി.കെ അരവിന്ദൻ എന്നിവർ സംസാരിച്ചു.
പാവറട്ടിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. കെ.ജെ. ജയിംസ് അദ്ധ്യക്ഷനായി. ടി.വി ഹരിദാസൻ, വി.ജി സുബ്രഹ്മണ്യൻ വി.എസ്. ശേഖരൻ എന്നിവർ സംസാരിച്ചു.