ചാലക്കുടി: കൊവിഡ് രോഗികളുടെ എണ്ണം വെള്ളിയാഴ്ചയും കുറയാതെ തുടരുന്നു. 31 പേർക്കാണ് വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയും ഇതേ എണ്ണമായിരുന്നു. നഗരസഭയിൽ 14 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. കൊരട്ടിയിൽ ഏഴും കോടശേരിയിൽ ആറും രോഗികളെ കണ്ടെത്തി. കാടുകുറ്റി3, പരിയാരം 1 എന്നീ ക്രമത്തിലാണ് മറ്റു പഞ്ചായത്തുകളിലെ കൊവിഡ് ബാധിതരുടെ എണ്ണം.