guruvayur-temple

ഗുരുവായൂർ: ക്ഷേത്രത്തിൽ ഇന്നു മുതൽ ഭക്തരെ നാലമ്പലത്തിൽ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു. കൊവിഡ് രോഗ വ്യാപനം കൂടിവരുന്ന സാഹചര്യത്തിലാണ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തജനങ്ങളെ നാലമ്പലത്തിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് അറിയിച്ചത്.

ഈ മാസം ഒന്നു മുതലാണ് ഭക്തരെ നാലമ്പലത്തിൽ പ്രവേശിപ്പിക്കാൻ തുടങ്ങിയിരുന്നത്.

ക്ഷേത്ര ദർശനത്തിനെത്തുന്ന് ഭക്തർക്ക് നേരത്തെ നവംബർ 30 വരെ അനുവദിച്ചിരുന്നത് പോലെ ക്ഷേത്രമതിലകത്ത് പ്രവേശിച്ച് കിഴക്കേ നടയിൽ കൊടിമരത്തിനു സമീപത്തു നിന്ന് ദർശനം നടത്താൻ മാത്രമായിരിക്കും ഇന്നു മുതൽ അനുമതി. വെർച്ച്വൽ ക്യൂ വഴി പ്രതിദിനം ദർശനത്തിന് നൽകുന്ന പാസ്സുകളുടെ എണ്ണം 4000 ൽ നിന്നും 2000 ആയി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും ശ്രീകോവിൽ നെയ് വിളക്കു പ്രകാരമുള്ള പ്രത്യേക ദർശനത്തിനും പ്രാദേശികക്കാർക്കും നാലമ്പലപ്രവേശനം ഒഴികെ നിലവിലുള്ള സൗകര്യം തുടരുമെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ ടി. ബ്രിജാകുമാരി എന്നിവർ അറിയിച്ചു.