 
കൊടകര: സ്ത്രീകളും ന്യൂനപക്ഷങ്ങളും എൻ.ഡി.എയ്ക്ക് അനുകൂലമാകുന്നത് നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതികൾ ജനകീയമാകുന്നതിന്റെ തെളിവാണെന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളത്തിലും അത് ബോധ്യപ്പെടുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മറ്റത്തൂർ പഞ്ചായത്തിലെ ബി.ജെ.പി- എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബി. ബിനോയ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.ജി. ജയൻ, കെ.നന്ദകുമാർ, എം.കെ. കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഷാജുമോൻ വട്ടേക്കാട്, പി.എസ്. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഹരി പള്ളത്തേരി, ശ്രീധരൻ കളരിക്കൽ, അഡ്വ.രഥുല രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, നിയോജകമണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി. മധുസൂദനൻ, കെ.പി.എം.എസ് സംസ്ഥാന ട്രഷറർ പി.കെ. സുബ്രൻ തുടങ്ങിയവർ പങ്കെടുത്തു.