nda
എൻ.ഡി.എ ചാലക്കുടി നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച സ്ഥാനാർത്ഥി ബി.ജെ.പി സംസ്ഥാന പ്രസിഡ‌ന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: എൽ.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും നേതാക്കൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാനം അറിയുന്നത് സെന്റർ ജയിലുകളിൽ വച്ചായിരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ചാലക്കുടി നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുമുന്നണി നേതാക്കളും അഴിമതിയിൽ മുങ്ങികുളിച്ചു നിൽക്കുമ്പോൾ ബി.ജെ.പി നേതൃത്വം നൽകുന്ന മൂന്നാം മുന്നണിയിലാണ് ജനങ്ങൾ പ്രതീക്ഷ അർപ്പിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ.സുധീർ ബേബി, സംസ്ഥാന സമിതിയംഗം കെ.പി. ജോർജ്ജ്, ടി.എസ്. മുകേഷ് തുടങ്ങിയവർ പ്രസംഗിച്ചു.