udf

ചാവക്കാട്: നഗരസഭാ ആറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി. യതീന്ദ്രദാസ് വേറിട്ട വാഗ്ദാനവുമായി രംഗത്ത്. വാർഡിൽ സമ്പൂർണ സൗജന്യ വൈഫൈ, വാർഡിൽ സമ്പൂർണ സി.സി.ടി.വി കാമറ, തൊഴിലധിഷ്ഠിത പരിശീലനം, പാലിയേറ്റീവ് സേന, വാർഡ് സേവാകേന്ദ്രം, കളിക്കളം, കുട്ടിക്കൂട്ടം പഠന വിനോദ കേന്ദ്രം, വയോധികർക്ക് പകൽ വീട് തുടങ്ങി നൂതന ആശയങ്ങളാണ് വോട്ടർമാരുടെ മുന്നിൽ സമർപ്പിച്ചിട്ടുള്ളത്.

അബൂബക്കർ കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ കുടുംബ സംഗമവും ബ്രോഷർ പ്രകാശനവും എ.ഐ.സി.സി വക്താവ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.കെ. ജോൺ, ഡി.സി.സി മെമ്പർ ലൈല മജീദ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ സി. ബക്കർ, കെ.എം. ഷിഹാബ്, കെ.വി. നിഷാദ്, പി.കെ. ഇദ്ദിരീസ് എന്നിവർ സംസാരിച്ചു.