 
ചാവക്കാട്: ചേറ്റുവ പുഴയോര റോഡിലൂടെയുള്ള പ്രഭാത സവാരിയും സായാഹ്ന സവാരിയും ദുഷ്കരം. രാത്രികാലത്ത് മാലിന്യം നിറച്ച ചാക്കുകൾ തള്ളുകയും ഇതിൽ നിന്ന് ദുർഗന്ധം വമിക്കുകയും ചെയ്തതോടെയാണ് നാട്ടുകാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടിലായത്.
ചേറ്റുവ പാലം മുതൽ പുളിക്കക്കടവ് പാലം വരെയുള്ള തീരദേശ റോഡിലെ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതാണ് മാലിന്യം തള്ളുന്നതിന് മറയാകുന്നത്. മാലിന്യം തള്ളുന്നതിനെതിരെ പ്രദേശത്തെ വിവിധ ക്ലബ്ബുകളും പൊതുപ്രവർത്തകരും പരാതി നൽകിയെങ്കിലും നടപടികളുണ്ടാകുന്നില്ല.
പ്രദേശത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കുകയും മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടി സ്വീകരണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.