മാള: എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്ക് കടുത്ത വെല്ലുവിളിയായി എൻ.ഡി.എയിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ മുന്നേറുന്നു. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കുന്ന തരത്തിലാണ് മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കിയത്. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നഗരസഭ ഒഴികെ ഒമ്പത് വാർഡുകളിലാണ് എൻ.ഡി.എ ഘടക കക്ഷിയായ ബി.ഡി.ജെ.എസ് മത്സരിക്കുന്നത്.

വെള്ളാങ്കല്ലൂർ, മാള, കുഴൂർ പഞ്ചായത്തുകളിലും മാള, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലുമാണ് മത്സരിക്കുന്നത്. മാള ബ്ലോക്ക് പഞ്ചായത്തിൽ അന്നമനട ഡിവിഷനിൽ പി.ആർ മോഹനനും ചക്കാംപറമ്പ് ഡിവിഷനിൽ സിനീഷ് നാരായണനും വെള്ളാങ്കല്ലൂർ ഡിവിഷനിൽ രവി ആലുക്കത്തറയും എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്ക് വെല്ലുവിളിയായി മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. മാള പഞ്ചായത്തിലെ ഒന്നാം വാർഡിൽ എം.കെ ജിഷ, എട്ടാം വാർഡിൽ കലേഷ് മാണിയംപറമ്പിൽ, അന്നമനട വാർഡ് പത്തിൽ കെ.എൻ രഞ്ജിത്, കുഴൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്മിത പ്രകാശൻ, 12 ൽ വിജി ശിവാനന്ദൻ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ശശാങ്കൻ ആറ്റാശ്ശേരി എന്നിവരാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഈ മേഖലയിൽ നടത്തിയ മുന്നേറ്റം തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ കരുത്ത് പകരുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് സി.ഡി ശ്രീലാൽ, സെക്രട്ടറി ലോചനൻ അമ്പാട്ട് എന്നിവർ വ്യക്തമാക്കി.