suresh

തൃശൂർ : തൃശൂർ കോർപറേഷൻ വീഥികളെ ആവേശക്കടലാക്കി സുരേഷ് ഗോപിയുടെ തുറന്ന വാഹനത്തിലെ റോഡ് ഷോ. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് വെള്ളിത്തിരയിലെ ഗർജ്ജിക്കുന്ന സിംഹം സുരേഷ് ഗോപി തൃശൂരിലെത്തിയത്.

തുറന്ന വാഹനത്തിൽ ആളുകൾക്ക് മുമ്പിലെത്തി വോട്ടഭ്യർത്ഥന നടത്തുന്ന സുരേഷ് ഗോപിയെ തൊട്ടും തലോടിയും കുട്ടികളും മുതിർന്നവരും താരാരാധന പങ്കുവെച്ചു. ഇന്നലെ വൈകീട്ട് 4 ന് ആരംഭിച്ച റോഡ് ഷോ വൈകീട്ട് ആറോടെയാണ് പൂർത്തിയായത്. ചേറ്റുപുഴയിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ സുരേഷ് ഗോപിക്കൊപ്പം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്‌ കുമാർ, സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, രഘുനാഥ് സി. മേനോൻ എന്നിവരുമുണ്ടായിരുന്നു. ഓരോ ഡിവിഷനിലെയും സ്ഥാനാർത്ഥികളും റോഡ് ഷോയിൽ അണിനിരന്നു.

നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങളും തൃശൂരിന്റെ വികസന സ്വപ്‌നങ്ങളും പങ്കുവെച്ചുള്ള സുരേഷ് ഗോപിയുടെ ചെറിയപ്രസംഗം കൈയടികളോടെ ആളുകൾ സ്വീകരിച്ചു. ഒളരി, പൂങ്കുന്നം, പാട്ടുരാക്കൽ, പള്ളിമൂല, കിഴക്കേക്കോട്ട എന്നിവിടങ്ങളിലായിരുന്നു റോഡ് ഷോയുടെ ഭാഗമായുള്ള പ്രസംഗങ്ങൾ. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് നെല്ലങ്കരയിൽ നിന്നാരംഭിക്കുന്ന റോഡ് ഷോ തേക്കിൻകാട്ടിൽ സമാപിക്കും. വിവിധ നിയോജക മണ്ഡലങ്ങളിലെ കൺവെൻഷനുകളിലും അദ്ദേഹം പങ്കെടുത്തു. രാവിലെ 11ന് ചേലക്കര പാഞ്ഞാളിലായിരുന്നു ആദ്യ യോഗം.

തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​ഇ​ന്ന് ​തൃ​ശൂ​രിൽ

തൃ​ശൂ​ർ​:​ ​ബി.​ഡി.​ജെ.​എ​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​ഇ​ന്ന് ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​എ​ൻ.​ഡി.​എ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ൺ​വെ​ൻ​ഷ​നു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​വി​വി​ധ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ച് ​അ​ദ്ദേ​ഹം​ ​പ​ര്യ​ട​ന​വും​ ​ന​ട​ത്തും.
രാ​വി​ലെ​ 10​ ​ന് ​ചാ​ല​ക്കു​ടി​ ​ശ്രീ​നാ​രാ​യ​ണ​ ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​മ​ണ്ഡ​ലം​ ​ക​ൺ​വെ​ൻ​ഷ​നി​ലും​ 11​ ​ന് ​പു​തു​ക്കാ​ട് ​മ​ണ്ഡ​ല​ത്തി​ന്റെ​ ​പാ​ല​ക്ക്പ​റ​മ്പ് ​ജം​ഗ്ഷ​നി​ൽ​ ​ന​ട​ക്കു​ന്ന​ ​ക​ൺ​വെ​ൻ​ഷ​നി​ലും​ ​തു​ഷാ​ർ​ ​പ​ങ്കെ​ടു​ക്കും.​ 12​ ​ന് ​ചി​റ​ക്കേ​ക്കാ​ട് ​ന​ട​ക്കു​ന്ന​ ​ഒ​ല്ലൂ​ർ​ ​മ​ണ്ഡ​ലം​ ​ക​ൺ​വെ​ൻ​ഷ​നി​ലും​ ​ഒ​ന്നി​ന് ​പു​ത്തി​ശ്ശേ​രി​ ​ജം​ഗ്ഷ​നി​ൽ​ ​ന​ട​ക്കു​ന്ന​ ​വ​ട​ക്കാ​ഞ്ചേ​രി​ ​മ​ണ്ഡ​ലം​ ​ക​ൺ​വെ​ൻ​ഷ​നി​ലും​ ​അ​ദ്ദേ​ഹം​ ​പ​ങ്കെ​ടു​ക്കും.
ഉ​ച്ച​യ്ക്ക് 2.30​ ​ന് ​തൃ​ശൂ​ർ​ ​എ​ലൈ​റ്റ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഹോ​ട്ട​ലി​ൽ​ ​ന​ട​ക്കു​ന്ന​ ​തൃ​ശൂ​ർ​ ​മ​ണ്ഡ​ലം​ ​ക​ൺ​വെ​ൻ​ഷ​നി​ലും​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ 3.30​ ​ന് ​എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ണി​യ​ൻ​ ​ലീ​ഡേ​ഴ്‌​സ് ​മീ​റ്റും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​വൈ​കീ​ട്ട് 5​ ​ന് ​ആ​ല​പ്പാ​ട് ​ചേ​ന​ത്ത് ​നാ​ട്ടി​ക​ ​മ​ണ്ഡ​ലം​ ​ക​ൺ​വെ​ൻ​ഷ​നി​ലും​ 6​ ​ന് ​ആ​ലാ​ ​ശ്രീ​നാ​രാ​യ​ണ​ ​ഹാ​ളി​ൽ​ ​ക​യ്പ്പ​മം​ഗ​ലം​ ​മ​ണ്ഡ​ലം​ ​ക​ൺ​വെ​ൻ​ഷ​നി​ലും​ 7.30​ ​ന് ​മേ​ത്ത​ല​ ​ശ്രീ​നാ​രാ​യ​ണ​ ​സ​മാ​ജം​ ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​മ​ണ്ഡ​ലം​ ​ക​ൺ​വെ​ൻ​ഷ​നി​ലും​ ​പ​ങ്കെ​ടു​ക്കും.

ചാ​വ​ക്കാ​ട് ​യു.​ഡി.​എ​ഫ് ​-​ ​വെ​ൽ​ഫെ​യ​ർ​ ​പാ​ർ​ട്ടികൾക്ക്
സം​യു​ക്ത​ ​ഓ​ഫീ​സെ​ന്ന് സി.പി.എം

തൃ​ശൂ​ർ​ ​:​ ​ചാ​വ​ക്കാ​ട് ​ന​ഗ​ര​സ​ഭ​യി​ൽ​ ​യു.​ഡി.​എ​ഫ് ​-​ ​വെ​ൽ​ഫെ​യ​ർ​ ​പാ​ർ​ട്ടി​ ​സം​യു​ക്ത​ ​ഓ​ഫീ​സ് ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം​ ​വ​ർ​ഗീ​സ് ​ആ​രോ​പി​ച്ചു.​ ​ജ​മാ​ ​അ​ത്തെ​ ​ഇ​സ്ലാ​മി​യു​മാ​യി​ ​സ​ഖ്യ​മി​ല്ലെ​ന്ന​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​അ​ട​ക്ക​മു​ള്ള​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളു​ടെ​ ​പ്ര​സ്താ​വ​ന​ ​അ​പ​ഹാ​സ്യ​മാ​ണ്.​ ​ജി​ല്ല​യി​ലെ​ ​ന​ഗ​ര​സ​ഭ​ക​ളി​ലും​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​ജ​മാ​അ​ത്ത് ​-​ ​യു.​ഡി.​എ​ഫ് ​സ​ഖ്യം​ ​മ​ത്സ​രി​ക്കു​ന്നു​ണ്ട്.​ ​സ്വ​ന്തം​ ​അ​ണി​ക​ളെ​ ​പോ​ലും​ ​ക​ബ​ളി​പ്പി​ച്ചാ​ണ് ​ഉ​മ്മ​ൻ​ചാ​ണ്ടി​യും​ ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​നും​ ​ഒ​ളി​ച്ചു​ ​ക​ളി​ ​ന​ട​ത്തു​ന്ന​ത്.