തൃശൂർ : സൗജന്യ വെള്ളവും വൈദ്യുതിയുമായി എൻ.ഡി.എ കോർപറേഷൻ പ്രകടന പത്രിക. സമ്പൂർണ്ണ ഡിജിറ്റൽ നഗരമാക്കുമെന്ന വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്.
ശക്തൻ സ്ക്വയറിലും പാട്ടുരായ്ക്കലിലും വിവേകാനന്ദ സ്ക്വയർ സ്ഥാപിക്കും. എഴുത്തച്ഛൻ, അർണോസ് പാതിരി എന്നിവരുടെ പ്രതിമകളും സ്ഥാപിക്കും. എല്ലാ വർഷവും രാജ്യാന്തര സാംസ്കാരികോത്സവം നടത്തും. വേദ പഠന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും പത്രികയിലുണ്ട്.
മറ്റ് വാഗ്ദാനങ്ങൾ
കിഴക്കേ കോട്ട, പൂങ്കുന്നം, പുഴയ്ക്കൽ എന്നിവിടങ്ങളിൽ അടിപ്പാത.
മൂന്ന് ഇടങ്ങളിൽ ഫ്ളൈ ഓവറുകൾ, ഔട്ടർ റിംഗ് റോഡിൽ ആകാശ പാത
കോൾപ്പാടങ്ങളിലെ ജലപാത ദേശീയ പാതകളുമായി ബന്ധിപ്പിക്കും
അറുപത് വയസ് കഴിഞ്ഞവർക്കും വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്കും ചികിത്സ സഹായ ഫണ്ട്
മാതൃ-ശിശു ആശുപത്രി സ്ഥാപിക്കും.
കോർപറേഷൻ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലെത്തിക്കും
പുലിക്കളി, കുമ്മാട്ടി മറ്റ് നാടൻ കലകൾക്ക് പരിശീലന കേന്ദ്രം
വിത്തും വളവും സൗജന്യമായി നൽകും
സൗജന്യ ഇൻഷ്വറസ് പരിരക്ഷ
ഉൽപാദന സംഭരണ കേന്ദ്രം തുടങ്ങും
ഒല്ലൂരിൽ ഐ.ടി.പാർക്ക്
ബി.പി.എൽ കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രസവാനന്തരം രണ്ട് വർഷത്തേക്ക് പോഷകാഹാരം