പാവറട്ടി: പാവറട്ടി പഞ്ചായത്തിലെ നാലാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പി.ടി. ഫ്രാൻസീസ്, പഞ്ചായത്ത് മുൻ അംഗം ഗ്രേസി ഫ്രാൻസീസ് എന്നിവരെ പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ കെ.പി.സി.സി. തീരുമാനമനുസരിച്ച് 6 വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് അറിയിച്ചു.

വെങ്കിടങ്ങ് പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് പ്രവർത്തകരായ ഇ.എ. ഫിലിപ്പ്, കെ.സി. ജോസഫ്, കെ.ഡി. തൊമ്മി, പി.കെ. മുഹമ്മദാലി എന്നിവരെ പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് അറിയിച്ചു.