പുതുക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വിതരണം ചെയ്യുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിംഗ് പൂർത്തിയായി. ഏഴു പഞ്ചായത്തുകളിലായി 269 ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്.
അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്‌നിക് കോളേജിൽ 250 ഓളം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു കമ്മിഷനിംഗ്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ പതിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് പൂർത്തിയായത്. വോട്ടിംഗ് യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ മുതൽ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം നടക്കും.