kc-venugopal

തൃപ്രയാർ: വിശക്കുന്നവരുടെയും പ്രയാസപ്പെടുന്നവരുടെയും അടയാളമായി അറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ലഹരി കടത്തുകാരുടെയും അന്താരാഷ്ട്ര സ്വർണ കള്ളക്കടത്ത് സംഘത്തിന്റേയും കേന്ദ്രമായി അധ:പതിച്ചതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി അഭിപ്രായപ്പെട്ടു. നാട്ടികയിൽ യു.ഡി.എഫ് കുടുംബ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാൽ. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ പോലും ഇടത് സ്ഥാനാർത്ഥികളെ കൈയൊഴിഞ്ഞ തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എ. എൻ സിദ്ധപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ടി.എൻ പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്, സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്, കെ.പി.സി.സി സെക്രട്ടറിമാരായ ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, എൻ. കെ സുധീർ, രാജേന്ദ്രൻ അരങ്ങത്ത്, ഷാജു കോടങ്കണ്ടത്ത്, ഡി.സി.സി ഭാരവാഹികളായ വി. ആർ വിജയൻ, അനിൽ പുളിക്കൽ, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എ ഷൗക്കത്തലി, കെ. ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.