nda-sanganam
എൻ.ഡി.എ കയ്പമംഗലം മണ്ഡലം സ്ഥാനാർത്ഥി സംഗമം കയ്പമംഗലത്ത് ബി.ഡി.ജെ.എസ്.സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: ഒരു പ്രധാനമന്ത്രി എങ്ങനെ പ്രവർത്തിക്കണമെന്നും, എന്തൊക്കെ ചെയ്തുവെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് മനസിലാക്കിക്കൊടുത്ത ആളാണ് നരേന്ദ്രമോദിയെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എൻ.ഡി.എ കയ്പമംഗലം മണ്ഡലത്തിലെ സ്ഥാനാർത്ഥി സംഗമം കയ്പമംഗലം ഗ്രാന്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടനിലക്കാർക്ക് ഇടപെടാൻ അവസരം നൽകാതെ ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം അയച്ചുകൊടുത്തത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹംപറഞ്ഞു. ഒരുപാട് പ്രശ്‌നങ്ങൾക്ക് നടുവിലാണ് എൽ.ഡി.എഫും, യു.ഡി.എഫുമെന്നും എൻ.ഡി.എ ജയിക്കുന്ന സ്ഥലങ്ങളിൽ ഇവർ തമ്മിൽ അവിശുദ്ധകൂട്ടുകെട്ടാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ആമുഖ പ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥ്, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ ബിനു, ബേബിറാം, ജില്ലാ പ്രസിഡന്റ് ശ്രീലാൽ, ജില്ലാ സെക്രട്ടറി പി.കെ രവീന്ദ്രൻ, നിയോജകമണ്ഡലം പ്രസിഡന്റ് ഹരിശങ്കർ പുല്ലാനി, ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രിൻസ് തലാശ്ശേരി, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ധന്യ രാജേഷ്, ചന്ദ്രിക തിലകൻ എന്നിവർ സംസാരിച്ചു.