
തൃശൂർ: ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരുടെ കത്തുണ്ടെങ്കിൽ മാത്രമേ ആവശ്യങ്ങൾ നടപ്പാക്കിക്കൊടുക്കുകയുള്ളൂവെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. അങ്ങനെയല്ലാതെ തന്റെ എം.പി ഓഫീസിൽ എത്തുന്ന അപേക്ഷകൾ സ്വീകരിക്കാറില്ല. തൃശൂർ കോർപറേഷൻ എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.