മറ്റത്തൂർ: സ്വകാര്യ വളപ്പിൽ സ്ഥാപിച്ചിരുന്ന മറ്റത്തൂർ പഞ്ചായത്ത് പതിനാറാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എസ്. സുമേഷിന്റെ കൂറ്റൻ തിരഞ്ഞെടുപ്പു പ്രചാരണ ബോർഡ് തീയിട്ട് നശിപ്പിച്ചതായി പരാതി. മൂന്നുമുറി ഉള്ളാട്ടിപ്പറമ്പിൽ ശ്രീധരന്റെ വളപ്പിൽ സ്ഥാപിച്ചിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡാണ് നശിപ്പിച്ചത്. ശ്രീധരന്റെ വളപ്പിൽ അനുവാദമില്ലാതെ മറ്റൊരു പ്രചാരണ ബോർഡ് സ്ഥാപിച്ചിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് എത്തി സ്ഥലം ഉടമയുടെ അനുവാദമില്ലാതെ സ്ഥാപിച്ച ബോർഡ് നീക്കം ചെയ്തിരുന്നു.