ചേർപ്പ്: ചേർപ്പ്, അവിണിശേരി, വല്ലച്ചിറ, പാറളം പഞ്ചായത്തുകൾ ഉൾപ്പെടുന്ന ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്' കർഷിക മേഖലയലടക്കം 50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയ അവകാശവാദത്തിൽ വികസനതുടർച്ചക്ക് വോട്ടഭ്യർത്ഥിച്ചാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പോരാട്ടം തുടരുന്നത്. യു.ഡി.എഫും എൽ.ഡി.എഫും ഇടവിട്ട് ഭരണത്തിൽ വരുന്നതാണ് ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന് കലാന്തരങ്ങളായിട്ടുള്ളത്. അജൈവ മാലിന്യ പരിപാലനകേന്ദ്രം, ആധുനിക പഠനമുറികൾ, പട്ടികജാതിക്കാരായ രോഗികൾക്ക് ചികിത്സാ സഹായം, പാലിയേറ്റീവ് യൂണിറ്റ്, ബഡ്‌സ് സ്‌കൂൾ, സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എക്‌സ് റേ യൂണിറ്റ് എന്നിവ നടത്തിയെന്ന അവകാശവും നിലവിൽ ഭരിച്ച എൽ.ഡി.എഫിനുണ്ട്. എന്നാൽ വികസന മുരടിപ്പാണ് ഉണ്ടായതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. വനിതാ തൊഴിൽ കേന്ദ്രം അടച്ചുപൂട്ടൽ, ലൈഫ് പദ്ധതിയുടെ ഭാഗമായി ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിൽ പരാജയം എന്നിവ ഉണ്ടായതായും യു.ഡി.എഫ് പറയുന്നു.
13 ഡിവിഷനിൽ എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് രണ്ടും എൻ.ഡി.എക്ക് രണ്ടും സീറ്റുകളാണ് നിലവിലുള്ളത്.