ഗുരുവായൂർ: നഗരസഭയിൽ കോൺഗ്രസ്, ബി.ജെ.പി, മുസ്‌ലിം ലീഗ്, എസ്.ഡി.പി.ഐ എന്നിവ ഉൾപ്പെട്ട 'ഇബ്‌ലീസ്' സഖ്യമാണെന്ന് എൽ.ഡി.എഫ്. യു.ഡി.എഫ് - ബി.ജെ.പി ബന്ധം പല വാർഡുകളിലും മറനീക്കി പുറത്തുവന്നതായും നേതാക്കൾ ആരോപിച്ചു. 2005ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് - ബി.ജെ.പി സഖ്യം രൂപവത്കരിച്ച ചരിത്രമുള്ള ഗുരുവായൂരിൽ വീണ്ടും ഒരു അവിശുദ്ധ ബാന്ധവം രൂപം കൊണ്ടിരിക്കുകയാണ്.

രണ്ടിടത്ത് യു.ഡി.എഫ് സ്ഥാനാർഥികൾ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. സംഘ്പരിവാർ പശ്ചാത്തലത്തിലുള്ളവരെയും കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. ദുർബല സ്ഥാനാർത്ഥികളെ നിറുത്തി ബി.ജെ.പി യു.ഡി.എഫിന് സഹായം നൽകുന്നുണ്ടെന്നും തിരിച്ച് യു.ഡി.എഫ് ബി.ജെ.പിക്ക് സഹായം നൽകുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, ജനറൽ കൺവീനർ സി. സുമേഷ്, ടി.ടി. ശിവദാസൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.എ. ജേക്കബ്, പി.ഐ. സൈമൻ, കെ.ആർ. സൂരജ്, വി.ടി. മായാമോഹനൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.