vijayaraghavan

തൃശൂർ : തിരഞ്ഞെടുപ്പിനെ വർഗീയവത്കരിച്ച് എൽ.ഡി.എഫിനെ പരാജയപ്പെടുത്താനാണ് യു.ഡി.എഫും കോൺഗ്രസും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് കോർപറേഷൻ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുമായും വെൽഫെയർ പാർട്ടിയുമായും യു.ഡി.എഫ് പലയിടത്തും സഖ്യത്തിലാണ്. അതിതീവ്ര മതമൗലികവാദികളായ ജമാ അത്തെ ഇസ്ലാമിയെ മുസ്ലിം സമുദായം തിരസ്‌കരിച്ചതാണ്. യു.ഡി.എഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട എം.എം ഹസൻ ആദ്യം പോയത് ജമാ അത്ത് നേതാവിന്റെ വീട്ടിലേക്കാണ്. യു.ഡി.എഫിന്റെ പ്രകടനപത്രികയിൽ ബി.ജെ.പി എന്ന ഒരു വാക്കില്ല. രാഷ്ട്രീയം കൊണ്ട് എൽ.ഡിഎഫിനെ പരാജയപ്പെടുത്താനാവില്ലെന്ന് വന്നപ്പോൾ കേന്ദ്ര ഏജൻസികളെ വച്ച് ശ്രമിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു. അഴിമതിക്കേസിൽ രണ്ട് എം.എൽ.എമാർ ജയിലിലായ യു.ഡി.എഫിന് ബദൽ നയം പറയാൻ പറ്റുമോ. ബി.ജെ.പിയുടെ എല്ലാ തെറ്റായ നയങ്ങളോടും മുഖാമുഖം ഏറ്റുമുട്ടിയാണ് പിണറായി സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്നത്. 54 ലക്ഷം കുടുംബങ്ങൾക്കാണ് പെൻഷൻ ലഭിക്കുന്നത്. നിർധനർക്ക് വീടുകൾ നൽകി. കൊവിഡ് ബാധിതർക്ക് സൗജന്യ ചികിത്സ നൽകി. കിഫ്ബിയിലൂടെ നാടിന്റെ മുഖച്ഛായ മാറ്റി. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കിയത്. എൽ.ഡി.എഫ് ചരിത്രവിജയം നേടുമെന്നും വിജയരാഘവൻ പറഞ്ഞു.

ജ​യി​ച്ചാ​ലും​ ​തോ​റ്റാ​ലും​ ​എ​ൻ.​ഡി.​എ​ ​പ്ര​തി​നി​ധി​കൾ
ജ​ന​ങ്ങ​ളു​ടെ​ ​ഇ​ട​യി​ൽ​ ​സ​ജീ​വ​മാ​യു​ണ്ടാ​കും​:​ ​സു​രേ​ഷ് ​ഗോ​പി​ ​എം.​പി

തൃ​ശൂ​ർ​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജ​യി​ച്ചാ​ലും​ ​തോ​റ്റാ​ലും​ ​എ​ൻ.​ഡി.​എ​ ​പ്ര​തി​നി​ധി​ക​ൾ​ ​ജ​ന​ങ്ങ​ളു​ടെ​ ​ഇ​ട​യി​ൽ​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​യി​ ​ഉ​ണ്ടാ​കു​മെ​ന്ന് ​സു​രേ​ഷ് ​ഗോ​പി​ ​എം.​പി.​ ​തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​ൻ​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​സം​ഗ​മം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​നി​ൽ​ 21​ ​മു​ത​ൽ​ 30​ ​വ​രെ​ ​സീ​റ്റു​ക​ളി​ൽ​ ​ബി.​ജെ.​പി​ ​ജ​യി​ക്കും. ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ച്ച​വ​രു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​വി​ല​യി​രു​ത്തി​യാ​ണ് ​ജ​നം​ ​വോ​ട്ട് ​ചെ​യ്യു​ക.​ ​ത​ങ്ങ​ൾ​ക്കാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​യാ​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്നാ​ണ് ​ജ​നം​ ​പ്ര​ധാ​ന​മാ​യും​ ​വി​ല​യി​രു​ത്തു​ക.​ ​ജ​ന​പ്ര​തി​നി​ധി​ക​ളാ​കു​ന്ന​വ​ർ​ ​അ​ക്കാ​ര്യം​ ​ഓ​ർ​ക്ക​ണ​മെ​ന്നും​ ​സു​രേ​ഷ് ​ഗോ​പി​ ​പ​റ​ഞ്ഞു.​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​കെ​ ​അ​നീ​ഷ്‌​ ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​സ​മി​തി​യം​ഗം​ ​കെ.​വി​ ​ശ്രീ​ധ​ര​ൻ​ ​മാ​സ്റ്റ​ർ,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​എ.​എ​ൻ​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ജോ​ർ​ജ് ​കു​ര്യ​ൻ,​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എം.​എ​സ് ​സ​മ്പൂ​ർ​ണ,​ ​സം​സ്ഥാ​ന​ ​വ​ക്താ​വ് ​അ​ഡ്വ.​ ​ബി.​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​ബി.​ഡി.​ജെ.​എ​സ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​സം​ഗീ​ത​ ​വി​ശ്വ​നാ​ഥ​ൻ,​ ​മേ​ഖ​ലാ​ ​പ്ര​സി​ഡ​ന്റ് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​മാ​സ്റ്റ​ർ,​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​വി.​കെ​ ​കാ​ർ​ത്തി​കേ​യ​ൻ,​ ​അ​യ്യ​ന്തോ​ൾ​ ​ഡി​വി​ഷ​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​ ​എ​ൻ.​ ​പ്ര​സാ​ദ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​നി​ലെ​ 55​ ​ഡി​വി​ഷ​നു​ക​ളി​ലെ​യും​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​സം​ഗ​മ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.