 
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത കൊവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇത് സംബന്ധിച്ച് ചില തെറ്റായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമ്മിഷന്റെ വിശദീകരണം.