കൊടുങ്ങല്ലൂർ: യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വീടാക്രമണത്തിന്റെ പേരിലുള്ള വിലകുറഞ്ഞ രാഷ്ട്രീയ ഗിമ്മിക്ക് കയ്പമംഗലത്തെ പ്രബുദ്ധ വോട്ടർമാർ അവജ്ഞയോടെ തള്ളിക്കളയുമെന്ന് സി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറി ടി.കെ സുധീഷ് പ്രസ്താവനയിൽ പറഞ്ഞു.

ഈ രാഷ്ട്രീയ നാടകത്തിന്റെ സൂത്രധാരന്മാരെ പുറത്തു കൊണ്ടുവരുന്നതിന് പൊലീസിന്റെ ഭാഗത്തു നിന്ന് ഊർജ്ജിത അന്വേഷണം ഉണ്ടാവണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് പ്രചാരണവും തിരഞ്ഞെടുപ്പ് സംഘടനാ പ്രവർത്തനവും ബഹുദൂരം മുന്നേറി. സ്ഥാനാർത്ഥിയെ കോൺഗ്രസ് പ്രവർത്തകർ തന്നെ കൈയൊഴിഞ്ഞ സാഹചര്യത്തിലുണ്ടായ വീടാക്രമണം വാർത്താ പ്രചാരണത്തിനുള്ള ഗിമ്മിക്കാണ്.