sreedevi-brahmaniyamma-
ശ്രീദേവി ബ്രാഹ്മണിഅമ്മ

വടക്കാഞ്ചേരി: പനങ്ങാട്ടുകര മുതുവറ പുഷ്പകത്ത് ശ്രീദേവി ബ്രാഹ്മണിഅമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കലാ സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു. ശ്രീ ദുർഗ്ഗകലാക്ഷേത്ര നൃത്തവിദ്യാലയത്തിന്റെ സ്ഥാപകയാണ്. കൈ കൊട്ടിക്കളി, കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം എന്നിവ അവതരിപ്പിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യഗണങ്ങളുണ്ട്. മുൻ എം.എൽ.എയും, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എ.എസ്.എൻ. നമ്പീശന്റെ സഹോദരിയാണ്. മക്കൾ: വാസുദേവൻ, ശിവശങ്കരൻ, ദേവിക, പരേതയായ സീത, കൃഷ്ണൻ, പുരുഷോത്തമൻ, മരുമക്കൾ: പാർവ്വതി, പരമേശ്വരൻ, രാമൻ, ഗിരിജ, ജലജ, രമണി.