ഗുരുവായൂർ: വർഗീയ കൂട്ടുകെട്ടെന്നത് പരാജയമുറപ്പായ എൽ.ഡി.എഫിന്റെ ജല്പനമാണെന്ന് യു.ഡി.എഫ്. ഗുരുവായൂരിൽ എൽ.ഡി.എഫിന് തുടർഭരണം ലഭിക്കുമെന്ന് പാർട്ടി അണികൾ പോലും വിശ്വസിക്കുന്നില്ലെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒമ്പത് വാർഡുകളിൽ സ്വതന്ത്രരെ മത്സരിപ്പിക്കുന്ന എൽ.ഡി.എഫാണ് രണ്ട് വാർഡുകളിൽ മാത്രം സ്വതന്ത്രരുള്ള യു.ഡി.എഫിനെതിരെ പരിഹസിക്കുന്നത്. 2005ൽ ബി.ജെ.പിയുമായി ചേർന്ന് യു.ഡി.എഫ് മത്സരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ് യു.ഡി.എഫ് അന്ന് പിന്തുണച്ചത്. വെൽഫയർ പാർട്ടിയുമായി ഗുരുവായൂരിൽ ധാരണയുമില്ല. വെൽഫയർ പാർട്ടിയുടെ വോട്ടുകൾ വേണ്ടെന്ന് പറയില്ലെന്നും വ്യക്തമാക്കി.
മുനിസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.ടി. സ്റ്റീഫൻ, ശശി വാറനാട്ട്, ജലീൽ പൂക്കോട്, ബാലൻ വാറനാട്ട്, പി.ഐ. ലാസർ, എ.ടി. ഹംസ, ആർ. രവികുമാർ, ജോയ് ചെറിയാൻ, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.