കയ്പമംഗലം: ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി ധന്യ രാജേഷിന്റെ പര്യടനം പഞ്ഞംപിള്ളി മോസ്‌കോ പാലത്തിനടുത്ത് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സർജ്ജു തൊയക്കാവ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നിശാന്ത് ഈരക്കാട്ട് അദ്ധ്യക്ഷനായി. ചെന്ത്രാപ്പിന്നി സെന്ററിൽ നടന്ന സമാപനം ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കയ്പമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സതീശൻ തെക്കിനിയേടത്ത്, രാജേഷ് കോവിൽ, രാജേഷ് കൊട്ടാരത്തിൽ, സദാനന്ദൻ എന്നിവർ സംസാരിച്ചു.