വെള്ളാങ്കല്ലൂർ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ രാമമന്ത്രവും കൃഷ്ണ മന്ത്രവുമാണ് ആവശ്യമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി.കെ പത്മനാഭൻ പറഞ്ഞു. ന്യൂനപക്ഷ സമുദായംഗം വെള്ളാങ്കല്ലൂർ സ്വദേശി നൗഷാദിനും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വന്നവർക്കും ബി.ജെ.പിയിൽ അംഗത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കർമ്മം ചെയ്യൂ പ്രതിഫലം കിട്ടുമെന്നാണ് ഭഗവാൻ കൃഷ്ണൻ പറഞ്ഞത്. ഒരു കാലത്ത് കോൺഗ്രസ് നേതാവായ നജ്മ ഹെപ്തുള്ള തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. ഇപ്പോൾ നജ്മ ബി.ജെ.പിയിലേക്ക് വന്നു,​ ഗവർണറായയെന്നും അദ്ദേഹം പറഞ്ഞു. വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിബിൻ ആക്ളിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പി.ജി. ശിവലാൽ, എ.പി. ശശിധരൻ, ഷാലി വഴിനടയ്ക്കൽ എന്നിവർ സംസാരിച്ചു.