ഗുരുവായൂർ: എട്ട് മാസത്തിന് ശേഷം ഗുരുവായൂരിലേക്ക് യാത്രാ ട്രെയിനെത്തുന്നു. 06127 എഗ്മൂർ ഗുരുവായൂർ എക്‌സ്പ്രസ് ബുധനാഴ്ച രാവിലെ 6.40ന് ഗുരുവായൂരിലെത്തും. ഇതേ ട്രെയിൻ ബുധനാഴ്ച രാത്രി 9.30ന് 06128 എന്ന നമ്പറിൽ ഗുരുവായൂർ എഗ്മൂർ എക്‌സ്പ്രസായി യാത്ര തിരിക്കുകയും ചെയ്യും. റിസർവേഷൻ കമ്പാർട്ടുമെന്റുകൾ മാത്രമായി സ്‌പെഷൽ ട്രെയിനായാണ് ഓട്ടം പുനരാരംഭിക്കുന്നത്. ജനറൽ കമ്പാർട്ട്‌മെന്റുകൾ ഉണ്ടാവില്ല. ലോക്ക്ഡൗൺ ആരംഭിച്ച ശേഷം ആദ്യമായാണ് ഗുരുവായൂരിലേക്ക് ഒരു ട്രെയിൻ എത്തുന്നത്. പാളത്തിന്റെ പരിശോധനയ്ക്കുള്ള ട്രെയിനുകൾ മാത്രമാണ് എട്ട് മാസക്കാലയളവിൽ ഇതിലൂടെ പോയിരുന്നത്. നിറുത്തിവെച്ച പാസഞ്ചർ ട്രെയിനുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.