 
വരന്തരപ്പിള്ളി: വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മദ്ധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കുന്ന് ഐനിക്കൽ നരേപറമ്പിൽ തോമസിന്റെ മകൻ അഗസ്റ്റിൻ (ആച്ചു - 58) ആണ് മരിച്ചത്. വരാക്കര പള്ളിക്കുന്ന് മേഖലാ ഓപ്പറേറ്ററും, പുതുക്കാട് ഇൻഫോ നെക്‌സസ്‌കേബിൾ നെറ്റ്‌വർക്ക് ഡയറക്ടറുമാണ്. ഇന്നലെ രാവിലെ വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. ഭാര്യ: റാണി. മക്കൾ: സോണിയ (ആസ്‌ട്രേലിയ), സാനിയ (ആസ്‌ട്രേലിയ). മരുമക്കൾ: ആന്റണി (ആസ്‌ട്രേലിയ), സിഞ്ചു.