bjp
കെ.കെ. അനീഷ്കുമാർ

തൃശൂർ: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മുന്നേറ്റം തടയാൻ ഇടത് - വലത് ജിഹാദി കൂട്ടുകെട്ട് ജില്ലയിൽ രൂപപ്പെട്ടിട്ടുണ്ടെന്ന ബി.ജെ.പിയുടെ ആരോപണം അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നതാണ് പ്രസ് ക്ലബിലെ തിരഞ്ഞെടുപ്പ് പരിപാടിയിൽ ടി.എൻ പ്രതാപന്റെയും വി.എസ് സുനിൽകുമാറിന്റെയും തുറന്നുപറച്ചിലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ.

എൻ.ഡി.എ യുടെ വിജയം തടയാൻ എല്ലാ വാർഡിലും ഇടത് - വലത് മുന്നണികൾ മാറി മാറി ദുർബല സ്ഥാനാർത്ഥികളെ നിറുത്തിയിരിക്കുന്നത് പരസ്പരം വോട്ട് മറിക്കാനാണ്.

ജിഹാദി സംഘടനകളും അവർക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ സ്ഥാനാർത്ഥികളെ നിറുത്താത്തത് ഈ അവിശുദ്ധ ബാന്ധവത്തിന്റെ തെളിവാണ്. പ്രതാപനും സുനിൽകുമാറും വിചാരിച്ചാൽ വോട്ട് മറിച്ച് എൻ.ഡി.എയെ തോൽപ്പിക്കാമെന്ന് വ്യാമോഹിക്കേണ്ട. വിശ്വാസ്യതയില്ലാത്ത നേതാക്കളുടെ വാക്ക് കേട്ട് വോട്ട് മറിക്കുന്നവരല്ല വോട്ടർമാർ. അവരാണ് ആരാണ് ജയിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. അല്ലാതെ പ്രതാപനും സുനിൽകുമാറുമല്ല. എന്തൊക്കെ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും എൻ.ഡി.എ സഖ്യം അതിനെയെല്ലാം അതിജീവിച്ച് മിന്നുന്ന വിജയം ജില്ലയിൽ നേടും. നരേന്ദ്രമോദിയുടെ സദ്ഭരണത്തിന്റെ ഗുണഫലങ്ങൾ അനുഭവിച്ചവർക്ക് എൻ.ഡി.എയ്ക്ക് മാത്രമേ വോട്ട് ചെയ്യാനാവൂയെന്നും അനീഷ്‌കുമാർ പറഞ്ഞു.