 
തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പടിഞ്ഞാറെ നടപ്പുരയോടു ചേർന്നുള്ള പിച്ചള പൊതിഞ്ഞ ഗോപുരവാതിൽ ഇന്ന് സമർപ്പിക്കും. രാവിലെ ഒമ്പതിന് ക്ഷേത്രം തന്ത്രി തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിക്കും. വടക്കാഞ്ചേരി മച്ചാട് സ്വദേശിയും പഞ്ചവാദ്യകലാകാരനുമായ പാലിശ്ശേരി കണ്ണനാണ് തേവർക്ക് വഴിപാടായി പടിഞ്ഞാറെ ഗോപുരവാതിൽ പിച്ചളയിൽ പൊതിഞ്ഞ് സമർപ്പിക്കുന്നത്.