 
കയ്പമംഗലം: മതിലകം ബ്ലോക്കിലെ പോളിംഗ് സാമഗ്രികൾ മതിലകം സെന്റ് ജോസഫ്‌സ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിതരണം ചെയ്തു. മതിലകം, കയ്പമംഗലം, എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, പെരിഞ്ഞനം, എടത്തിരുത്തി എന്നിങ്ങനെ ഏഴ് പഞ്ചായത്തുകളിലായി 246 പോളിംഗ് ബൂത്തുകളാണുള്ളത്. വോട്ടിംഗ് സാമഗ്രികളുടെ വിതരണത്തിനായി ഏഴ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവ ആറ് സ്‌ട്രോംഗ് റൂമുകളിലായും സജ്ജമാക്കിയിട്ടുണ്ട്. വോട്ടിംഗ് സാമഗ്രികൾ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.