
തൃശൂർ: കൊവിഡ് നിയന്ത്രണങ്ങൾക്കിടെ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിനും ഒരു മാസക്കാലം നീണ്ട പ്രചാരണ പരിപാടികൾക്കും ശേഷം ജില്ലയിലെ വോട്ടർമാർ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. പതിവ് കൊട്ടിക്കലാശങ്ങളോ വലിയ തോതിലുള്ള പ്രകടനങ്ങളോ ഇല്ലാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ആരോഗ്യ വകുപ്പും നൽകിയ നിർദേശങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ.
- വോട്ടെടുപ്പ് സമയം
രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ
- വോട്ടർമാർ
ആകെ വോട്ടർമാർ - 26,91,016
പുരുഷൻമാർ - 12,66,921
സ്ത്രീകൾ - 14,23,966
ട്രാൻസ്‌ജെൻഡർ- 24
പ്രവാസി - 110
- സ്ഥാനാർത്ഥികളുടെ വിവരങ്ങൾ
ആകെ സ്ഥാനാർത്ഥികൾ- 7,101
കോർപറേഷൻ- 230
മുൻസിപ്പാലിറ്റികൾ- 964
ജില്ലാ പഞ്ചായത്ത്- 107
ബ്ലോക്ക് പഞ്ചായത്ത് - 769
ഗ്രാമ പഞ്ചായത്ത്- 5,031
- പോളിംഗ് ബൂത്തുകൾ
3,331 പോളിംഗ് ബൂത്തുകളാണ് ജില്ലയിൽ ക്രമീകരിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ 2,824 പോളിംഗ് ബൂത്തുകളും മുനിസിപ്പാലിറ്റികളിൽ 296 പോളിംഗ് ബൂത്തുകളും കോർപറേഷനിൽ 211 പോളിംഗ് ബൂത്തുകളുമാണുള്ളത്. ജില്ലയിലെ 1,794 വാർഡുകളിലാണ് പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുള്ളത്.
- പൊലീസ്
പ്രശ്‌നസാദ്ധ്യത ബൂത്തുകളിൽ 190 എണ്ണം സിറ്റി പൊലീസ്
പരിധിയിലും 227 എണ്ണം റൂറൽ പൊലീസ് പരിധിയിലുമാണ്
- വോട്ടിംഗ്
ത്രിതല പഞ്ചായത്തുകളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് യൂണിറ്റുകളാണ് ഉണ്ടാവുക. വെള്ള, പിങ്ക്, ആകാശ നീല എന്നിങ്ങനെയാകും നിറങ്ങൾ. നഗരസഭകളിൽ ഒരു ബാലറ്റ് യൂണിറ്റ് മാത്രമാണുള്ളത്.