ചാലക്കുടി: ചാലക്കുടിപ്പുഴയിലേയ്ക്ക് വീണ കണ്ടെയ്‌നർ ലോറി കരക്കെടുക്കുന്ന ജോലി ബുധനാഴ്ച പൂർത്തീകരിച്ചില്ല. ക്രെയിനിൽ കെട്ടി വലിയ്ക്കുന്നതിനിടെ വടം പൊട്ടിയതാണ് പ്രശ്‌നമായത്. പിന്നീട് ഏറെ നേരം ബദൽ സംവിധാനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ തൽക്കാലം ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. സ്റ്റേഷനിലെ പൊലീസുകാർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആയതിനാൽ ഹൈവെ പൊലീസിലെ മൂന്നുപേരാണ് സ്ഥലത്ത് വാഹനഗതാഗതം നിയന്ത്രിച്ചത്. ഇതുമൂലം മണിക്കൂറുകളോളം ഗതാഗതവും താറുമാറായി. ഇനി തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും കണ്ടെയ്‌നർ ലോറി പുഴയിൽ നിന്നും കയറ്റുക.