manju-warrier

ചാഴൂർ: മറന്നുവച്ച തിരിച്ചറിൽ രേഖയുമായി 'രണ്ടാമത്" വന്നിട്ടും സിനിമാതാരം മഞ്ജു വാരിയർ പോളിംഗ് ബൂത്തിൽ 'ഫസ്റ്റ്". രാവിലെ ഏഴിന് മുമ്പേ പുള്ള് എ.എൽ.പി സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്തിയെങ്കിലും തിരിച്ചറിയൽ രേഖ എടുക്കാത്തതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങി. തുടർന്ന് രേഖയുമായി എത്തിയപ്പോഴും ബൂത്തിലെ ആദ്യ വോട്ടറായി അമ്മ ഗിരിജാവാരസ്യാരും രണ്ടാമത് മഞ്ജുവാരിയരും വോട്ടിട്ടു.

വോട്ട് ചെയ്യുന്നതിന് ആളുണ്ടായിരുന്നെങ്കിലും താരത്തിന് ചെന്നൈയിൽ ഷൂട്ടിംഗിന് പോകണമെന്ന കാര്യമറിഞ്ഞ് നാട്ടുകാർ പ്രിയതാരത്തിന് വഴിമാറുകയായിരുന്നു. തുടർന്ന് വോട്ടിട്ട ശേഷം മഞ്ജു ചെന്നൈയിലേക്ക് മടങ്ങി. ചുവന്ന കാറിൽ ചാരനിറമുള്ള ചുരിദാർ ധരിച്ചാണ് മഞ്ജുവെത്തിയത്.