
തൃശൂർ: മന്ത്രി എ. സി മൊയ്തീൻ അധികാര ദുർവിനിയോഗം നടത്തി തിരഞ്ഞെടുപ്പിൽ സമയത്തിന് മുന്നേ വോട്ട് ചെയ്ത സംഭവം നിലനിൽക്കേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സൂക്ഷിക്കുന്നതിന് കൂടുതൽ സുരക്ഷിതത്വം വേണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ എം.പി വിൻസെന്റ് ആവശ്യപ്പെട്ടു. കൗണ്ടിംഗ് 16ന് മാത്രമേ നടക്കുകയുള്ളൂ എന്നതുകൊണ്ട് വോട്ടിംഗ് മെഷീൻ സൂക്ഷിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം. കനത്ത സുരക്ഷ വോട്ടിംഗ് മെഷീനുകൾക്ക് വേണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നൽകി.
"പോളിംഗ് ശതമാനം ഉയരുന്നത് ജനാധിപത്യ പ്രക്രിയയുടെ ദൃഢതയാണ് വ്യക്തമാക്കുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ, മുനിസിപ്പാലിറ്റി, കോര്പറേഷന് ഉള്‍പ്പെടെ എല്ലാ തലങ്ങളിലും എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ.
എം.എം വര്‍ഗീസ്
സി.പി.എം ജില്ലാ സെക്രട്ടറി
"തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മിന്നുന്ന വിജയം കൈവരിക്കും. എൻ.ഡി.എ അനുകൂല തരംഗം പ്രകടമാണ്. എല്ലാ ബൂത്തുകളിലും ബി.ജെ.പി പ്രവർത്തകരുടെ ശക്തമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇടതു -വലതു മുന്നണികൾക്കെതിരെയുള്ള ജനവിധിയാണ് ഉണ്ടായത്.
അഡ്വ. കെ.കെ അനീഷ് കുമാർ
ബി.ജെ.പി ജില്ലാ പ്രസിഡന്റ്
"ഉയര്‍ന്ന പോളിംഗിലൂടെ പ്രകടമാകുന്നത് എല്‍.ഡി.എഫിനെതിരായ ജനവികാരമാണ്. എല്ലാ തലങ്ങളിലും യു.ഡി.എഫ് ശക്തമായി തിരിച്ചു വരുന്നുവെന്നതാണ് ഉയര്‍ന്ന പോളിംഗ് സൂചിപ്പിക്കുന്നത്. എല്‍.ഡി.എഫിന്റെ അധികാര ദുര്‍വിനിയോഗം പ്രകടമാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച ഇടങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടും.
എം.പി വിന്‍സെന്റ്
ഡി.സി.സി പ്രസിഡന്റ്