മാള: മാള മേഖലയിൽ 76.40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മാള, അന്നമനട, കുഴൂർ, പൊയ്യ, പുത്തൻചിറ പഞ്ചായത്തുകളിൽ പോളിംഗ് മികച്ച നിലയിലായിരുന്നു. അന്നമനടയിൽ കൂടുതൽ പോളിംഗും മാളയിൽ കുറവും രേഖപ്പെടുത്തി. പഞ്ചായത്തുകളിൽ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണവും ശതമാനവും ചുവടെ: അന്നമനട 20938 ( 78.69), കുഴൂർ13509 (78.61), മാള 21677 (72.75), പൊയ്യ 14610 (76.89), പുത്തൻചിറ 14415 ( 75.04) എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. കൂടാതെ മാള ബ്ലോക്ക് പരിധിയിലെ ആളൂരിൽ 27507 (71.51) മാത്രമാണ് പോളിംഗ്.