
തൃശൂർ: തിരഞ്ഞെടുപ്പ് കഴിഞ്ഞു വിധി വരാൻ കാത്തിരിക്കുമ്പോൾ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച സി.പി.എം, എൻ.ഡി.എ, കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ അമരക്കാർക്ക് പ്രതീക്ഷകൾ ഏറെ. മുൻ തിരഞ്ഞെടുപ്പിനെക്കാൾ മികച്ച വിജയം കൈവരിക്കുമെന്ന് നേതാക്കൾ അവകാശപ്പെട്ടു.
പോളിംഗ് ശതമാനം ഉയരുന്നത് ജനാധിപത്യ പ്രക്രിയയുടെ ദൃഢതയാണ് വ്യക്തമാക്കുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഉൾപ്പെടെ എല്ലാ തലങ്ങളിലും എൽ.ഡി.എഫ് മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ.
എം.എം വർഗീസ്
സി.പി.എം ജില്ലാ സെക്രട്ടറി
തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മിന്നുന്ന വിജയം കൈവരിക്കും. എൻ.ഡി.എ അനുകൂല തരംഗം പ്രകടമാണ്. എല്ലാ ബൂത്തുകളിലും ബി.ജെ.പി പ്രവർത്തകരുടെ ശക്തമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇടതു -വലതു മുന്നണികൾക്കെതിരെയുള്ള ജനവിധിയാണ് ഉണ്ടായത്.
അഡ്വ. കെ.കെ അനീഷ് കുമാർ
ബി.ജെ.പി ജില്ലാ പ്രസിഡന്റ്
ഉയർന്ന പോളിംഗിലൂടെ പ്രകടമാകുന്നത് എൽ.ഡി.എഫിനെതിരായ ജനവികാരമാണ്. എല്ലാ തലങ്ങളിലും യു.ഡി.എഫ് ശക്തമായി തിരിച്ചു വരുന്നുവെന്നതാണ് ഉയർന്ന പോളിംഗ് സൂചിപ്പിക്കുന്നത്. എൽ.ഡി.എഫിന്റെ അധികാര ദുർവിനിയോഗം പ്രകടമാണ്. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച ഇടങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടും.
എം.പി വിൻസെന്റ്
ഡി.സി.സി പ്രസിഡന്റ്