തൃശൂർ: വൈലോപ്പിള്ളി സ്മാരക സമിതിയുടെ വൈലോപ്പിള്ളി ജയന്തി പുരസ്‌കാരം നിരൂപകൻ ആത്മാരാമന് (ബി. കൃഷ്ണകുമാർ) നൽകും.

പതിനായിരം രൂപയും സ്മാരകമുദ്രയും ബഹുമതിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം 22ന് നടക്കുന്ന വൈലോപ്പിള്ളി സമാധി വാർഷികാചരണച്ചടങ്ങിൽ സമ്മാനിക്കും. വൈലോപ്പിള്ളിയുടെ രചനകളെക്കുറിച്ച് പ്രത്യേകമായും പൊതുവിൽ മലയാളകവിതയെക്കുറിച്ചും നടത്തിയ പഠനങ്ങൾ വിലയിരുത്തിയാണ് അവാർഡിനായി തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.